LATEST
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പൂർത്തിയായി. എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31-ന് മദ്ധ്യവേനലവധിക്കായി സ്കൂൾ അടയ്ക്കും. കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16ന് ആരംഭിച്ച് മേയ് 2ന് പൂർത്തിയാകും. മേയ് മൂന്നാംവാരത്തിനുള്ളിൽ പരീക്ഷാ ഫലപ്രഖ്യാപനം നടത്തും.
4,11,025 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 4,52,437 വിദ്യാർത്ഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതി. ഫലപ്രഖ്യാപനം മേയ് 22നാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
Source link


