LATEST

വീണ ആശുപത്രി വിട്ടു ,​ ഡിസ്‌ചാർജ്,​ യാത്ര ദുരൂഹം


കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.രാത്രി 11 മണിയോടെ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് ഡിസ്ചാർജിന് തീരുമാനിച്ചത്. രക്തസമ്മർദ്ദം ഉൾപ്പെടെ എല്ലാ ആരോഗ്യ സൂചകവും സാധാരണ നിലയിലെത്തിയതായി ബോർഡ് വിലയിരുത്തി.കോഴിക്കോടുവരെ ഗതാഗത കുരുക്കുള്ളതിനാലാണ് മന്ത്രി പുലർച്ചെ നാലിന് കാറിൽ യാത്രയായതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.സുദീപ് വിശദീകരിച്ചു.


Source link

Back to top button