LATEST
സർക്കാർ പദ്ധതികളെ വഞ്ചിച്ച് പണം തട്ടി, യുഎസിൽ 835 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രവാസി സഹോദരങ്ങൾ ആരാണ്?

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്കിടയിലും പ്രവാസി സമൂഹത്തെയും അമ്പരിച്ച സംഭവങ്ങളാണ് പെൻസിൽവാനിയയിൽ നിന്നുള്ള സവാനി സഹോദരന്മാരുടെ തട്ടിപ്പ് കഥകൾ. ദശലക്ഷക്കണക്കിന് ഡോളറുകളുടെ വമ്പൻ തട്ടിപ്പാണ് ഇന്ത്യൻ വംശജർ കൂടിയായ ഭാസ്‌കർ സവാനിയും അരുൺ സവാനിയും ചെയ്തത്.എന്താണ് സവാനി സഹോദരന്മാർ ചെയ്ത കുറ്റം?
ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്താണ് ഇവർ വിസ തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകൾ ചമച്ച് തൊഴിലാളികളെ അമേരിക്കയിലെത്തിക്കുകയും, പിന്നീട് ഇവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നിർബന്ധപൂർവ്വം തിരിച്ച് വാങ്ങുകയും ചെയ്യും. ഇമിഗ്രേഷൻ നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
Source link



