CINEMA
സർക്കാറിന്റെ ചുവടുമാറ്റം കാപട്യം:കുമ്മനം

തിരുവനന്തപുരം:ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവർക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻവലിച്ച് മാപ്പ് പറയുന്നില്ലെങ്കിൽ ഇപ്പോഴത്തെ ചുവട് മാറ്റം വെറും കാപട്യമാണെന്ന് ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.ശബരിമല ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ്.നയം മാറ്റത്തെ ന്യായീകരിക്കാൻ അച്യുതാനന്ദന്റെ കാലത്തെ സത്യവാങ്മൂലത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ കൂട്ടു പിടിക്കുന്നത് ശരിയല്ല.ആചാരങ്ങൾ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതിൽ പിണറായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശമില്ല.യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.
Source link



