test del 3

‘സർക്കാരിന്റെ പ്രശ്നം മണ്ണ് ഒലിച്ച് പോകുന്നത്; പ്രളയത്തേക്കാൾ പ്രാധാന്യം കരിമണലിന്’: ആരോപണം കടുപ്പിച്ച് കുഴൽനാടൻ


കൊച്ചി∙ പ്രളയം മനുഷ്യനിർമിതമാണെന്നും അതിൽ അഴിമതിയുണ്ടെന്നുമുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. 2019 മേയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴ വരും മുൻപേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാർ പ്രധാന്യം നൽകിയത് കരിമണലിനാണെന്നും 2018 ലെ പ്രളയത്തിന്‍റെ ഉത്തരവാദിത്തം ജലവിഭവവകുപ്പിനും മന്ത്രിയായിരുന്ന മാത്യു ടി.തോമസിനുമാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വെള്ളപ്പൊക്കം വന്ന് ആളുകൾക്ക് പ്രശ്നം വരുന്നതല്ല സർക്കാരിന്റെ പ്രശ്നം. വെള്ളം വന്നാൽ മണ്ണ് ഒലിച്ചുപോകും എന്നതായിരുന്നു. അതുകൊണ്ടാണ് മണ്ണ് എടുക്കണമെന്ന് അവർ പറഞ്ഞത്. 2018ലെയും 2019ലെയും വേവലാതി മണ്ണ് ആയിരുന്നു എന്ന് കുഴൽനാടൻ പറഞ്ഞു. അതിനിടെ മാത്യു കുഴൽനാടിനെ വിമർശിച്ച എം.സ്വരാജിനും അദ്ദേഹം മറുപടി പറഞ്ഞു. ‘‘ഞാൻ കോടതിയിൽ പോകുന്നതിനെ ആക്ഷേപിച്ച് സ്വരാജ് പറഞ്ഞത് കേട്ടു. അദ്ദേഹത്തെപോലൊരാൾ ഇത്തരത്തിലൊരു തരംതാണ പരാമർശം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ കോടതിയിൽ പോകുന്നത് ജോലി ചെയ്ത് ജീവിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഞാൻ കോടതിയിൽ കേസ് നടത്തിയിട്ടുണ്ട് അത് ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഒരു കേസിലെ വിധി വച്ച് അദ്ദേഹത്തെ പോലൊരാൾ ഈ നിലവാരത്തിലേക്ക് താഴരുതായിരുന്നു. ഈ പ്രതികരണം കൊണ്ടൊന്നും ഞാൻ എന്റെ കോടതിപ്പോക്ക് നിർത്തില്ല. ഞാൻ അധ്വാനിച്ച് ജീവിക്കുന്നയാളാണ്. നിങ്ങളുടെ ഒരുപാട് നേതാക്കന്മാർ ആർഭാടമായി ജീവിക്കുന്നുണ്ട്. എന്ത് ജോലി എടുത്തിട്ടാണ്. സ്വരാജ് എന്ത് ജോലി എടുത്തിട്ടാണ് ജീവിക്കുന്നത് എന്ന ചോദ്യമൊന്നും എന്നെ കൊണ്ട് ചോദിപ്പിക്കരുത്’’– കുഴൽനാടൻ പറഞ്ഞു.അതിനിടെ, ആരോപണവിധേയനായ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ. വണ്ടിത്താവളത്ത് സുമേഷ് ഉപവാസ സമരം തുടങ്ങി. പ്രളയം മനുഷ്യനിർമിതമാണെന്നും അതിന്റെ ഉത്തരവാദികൾ ആരാണെെന്നും ഒരു മന്ത്രിയുടെ ഓഡിയോ പുറത്തുവന്നിരിക്കുകയാണ്. എല്ലാ വിഷയം അറിഞ്ഞിട്ടും മന്ത്രി കെ.കൃഷ്ണൻകുട്ടി നടപടിയെടുക്കാത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സുമേഷ് അച്യുതൻ ആരോപിച്ചു.


Source link

Back to top button