CINEMA

സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തം

കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം സ്വർണ വിപണിയിൽ വില ചാഞ്ചാട്ടം ശക്തമാക്കുന്നു. അമേരിക്കൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധികൾ നേരിടുന്നുവെന്ന ആശങ്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വില ഇന്നലെ താഴേക്ക് നീങ്ങി. നിക്ഷേപകർ ലാഭമെടുക്കാൻ വിൽപ്പന മോഡിലേക്ക് നീങ്ങിയതാണ് തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,210 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിൽ പവൻ വില രണ്ട് തവണയായി 440 രൂപ കുറഞ്ഞ് 95,240 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ താഴ്ന്ന് 11,985 രൂപയായി.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ കുറയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നതാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. അതേസമയം ഡിസംബറിൽ പലിശ കുറച്ചാൽ സ്വർണ വില കുത്തനെ കുറയാനിടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു. വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നതിൽ മന്ദഗതിയിൽ നീങ്ങി.

ഇതിനിടെ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ സ്വർണാഭരണ വിൽപ്പനയ്ക്ക് തിരിച്ചടി സൃഷ്‌ടിക്കുന്നുണ്ട്. വില കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button