LATEST

സ്വർണ്ണക്കൊള്ള:ശ്രദ്ധ തിരിക്കാൻ വിടില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : സിപിഎമ്മും കോൺഗ്രസും എന്ത് കസർത്ത് കാണിച്ചാലും ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർക്കാർ ശബരിമലയിൽ ചെയ്ത ദ്രോഹവും കൊള്ളയും ബി.ജെ.പി ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഇത്രയധികം പരാതികളുണ്ടായിട്ടും വെറും റീൽ രാഷട്രീയക്കാരനായ രാഹുലിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാക്കിയതും പാലക്കാട്ട് ജനങ്ങളുടെ തലയിൽ കെട്ടിവച്ചതും കോൺഗ്രസാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


Source link

Related Articles

Leave a Reply

Back to top button