LATEST

സ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയം; എല്ലാ സമുദായങ്ങളും എനിക്ക് വോട്ട് ചെയ്‌തു

തൃശൂർ: എല്ലാ സമുദായങ്ങളും തനിക്ക് വോട്ട് ചെയ്‌തെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപി കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും മുരളിച്ചേട്ടൻ എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ടൂറിസം വകുപ്പിന് വിമർശനം

സംസ്ഥാന ടൂറിസം വകുപ്പിനെ ഇന്നലെ സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചിരുന്നു. പുലികളി സംഘങ്ങൾക്ക് ധനസഹായം വെെകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയാണെന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിക്കാത്തതിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല. ഓരോ പുലികളി സംഘത്തിനും മുന്നുലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

അതേസമയം,​ കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ ‌ജനങ്ങൾക്കുമുന്നിൽ വോട്ട് അഭ്യർത്ഥിച്ച് വരില്ലെന്ന് സുരേഷ്‌ ഗോപി അടുത്തിടെ പറഞ്ഞിരുന്നു. പോരാളിയെ പോലെ പൊരുതുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായി ഇടുക്കിയിൽ എയിംസ് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ തൃശൂർക്കാരുടെ എംപി മാത്രമല്ലെന്നും കേരളത്തിന്റെ മുഴുവൻ എംപിയാണെന്നും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ എസ് ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button