test del 3

സ്വർണവില ലഞ്ചിനുശേഷം കുതിച്ചുകയറി; വില ഇടിഞ്ഞപ്പോൾ വാങ്ങിക്കൂട്ടൽ ട്രെൻഡ്


UPDATE AT 3.30PM

സ്വർണവില ഉച്ചയ്ക്കുശേഷം കേരളത്തിൽ നടത്തിയത് രാവിലെ ഇടിഞ്ഞതിനേക്കാൾ വലിയ കുതിപ്പ്. രാജ്യാന്തരവില രാവിലെ ഔൺസിന് 4,480 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഉച്ചയ്ക്കുവില 4,530 ഡോളർ കടന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറുകയായിരുന്നു.

കേരളത്തിൽ ഉച്ചയ്ക്ക് ഗ്രാമിന് 90 രൂപ ഉയർന്ന് വില 13,590 രൂപയായി. 720 രൂപ വർധിച്ച് 1,08,720 രൂപയാണ് പവൻവില. വിലയിടിഞ്ഞത് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ഡിപ്-ബയിങ്) തകൃതിയായത് ഉച്ചയ്ക്ക് വില കൂടാനിടയാക്കി.സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 75 രൂപ താഴ്ന്ന് 13,500 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ. ഹോർമുസ് കടലിടുക്കിൽ കടുംപിടിത്തം തുടരുന്ന ഇറാന്റെ നിലപാട്, ഇറാന്റെ എണ്ണ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ, ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഇസ്രയേലിൽ നടത്തുന്ന ആക്രമണം, റഷ്യയുടെ എണ്ണവിതരണ ശൃംഖലകളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടങ്ങിയ കാരണങ്ങൾ എണ്ണവിലയെ വീണ്ടും മേലോട്ട് നയിക്കുകയാണ്.കേരളത്തിൽ ഇന്നു രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ താഴ്ന്ന് 11,155 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 60 രൂപ കുറച്ച് 11,095 രൂപയാണ്. വെള്ളിക്ക് ഇവരും നിശ്ചയിച്ച വില 245 രൂപ.


Source link

Back to top button