test del 5 copy of del 3

സ്വർണവില ഇനി 2 ദിവസം മാറില്ല! രാജ്യാന്തര വിപണിക്ക് ഈമാസം ലക്ഷ്യം 5000 ഡോളർ? കേരളത്തിൽ പവൻ‌ എത്ര ഉയരത്തിലേക്ക്?


സ്വർണവില ‘രാജ്യാന്തര വിപണിയുടെ അവധി’ പ്രമാണിച്ച് ഇന്നും നാളെയും മാറില്ല. അതേസമയം, ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം കൂടുതൽ കലുഷിതമാകുന്നത് സ്വർണവിലയിൽ അടുത്തയാഴ്ച കനത്ത ചാഞ്ചാട്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന് ശമനമുണ്ടാവുകയും ക്രൂഡ് ഓയിൽ വില താഴ്ന്നിറങ്ങുകയും ചെയ്താൽ രാജ്യാന്തര വിലയും കുറയും.സംഘർഷം തണുത്താൽ സംഘർഷത്തിന് അയവുവന്നാൽ രാജ്യാന്തര ക്രൂ‍ഡ് ഓയിൽ വില താഴേക്ക് നീങ്ങാം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സും താഴാം. പണപ്പെരുപ്പഭീതിയും എണ്ണവില കുറയുന്നതോടെ താഴും. ഇതുപക്ഷേ, സ്വർണത്തിന് നേട്ടമാവുകയും വില കൂടുകയും ചെയ്യാം.4500ലേക്ക് വീണാൽ  എണ്ണവില മുന്നേറിയാൽ രാജ്യാന്തരവില 4500 ഡോളറിന് താഴെയെത്താമെന്നാണ് നിരീക്ഷകവാദങ്ങൾ‌. കേരളത്തിൽ പവൻവില 1.05 ലക്ഷത്തിന് താഴേക്കും വീഴാൻ അതിടയാക്കും. ആഭരണപ്രിയർക്ക് അതു നേട്ടമാകും. നിക്ഷേപപ്രിയർക്ക് തിരിച്ചും. സ്വർണവില ഇടിയുമ്പോൾ ‘ഡിപ്-ബയിങ്ങിനും’ കൂടുമ്പോൾ ‘ലാഭമെടുപ്പിനും’ സാധ്യതയേറെ. ഇതും വിലയെ സ്വാധീനിക്കും.


Source link

Back to top button