LATEST

ഫിലിം ഫെയർ സൗത്ത്: മമ്മൂട്ടി മികച്ച നടൻ


കൊച്ചി: 70ാമത് ഫിലിംഫെയർ സൗത്ത് 2024 അവാർഡിൽ മലയാളത്തിലെ മികച്ച നടനായി മമ്മൂട്ടി. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. അദ്ദേഹത്തിന് ലഭിക്കുന്ന 16-ാമത് ഫിലിംഫെയർ പുരസ്‌കാരമാണിത്. മികച്ച നടൻ വിഭാഗത്തിൽ ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരെയും പരിഗണിച്ചിരുന്നു.ഫിലിംഫെയർ അവാർഡ്‌ നിശ ആദ്യമായാണ് കേരളത്തിൽ സംഘടിപ്പിച്ചത്. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലായിയിരുന്നു പരിപാടി.


Source link

Back to top button