സ്വർണക്കൊള്ള: നേരറിയാൻ മലകയറുമോ സി.ബി.ഐ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുക്കുകയും മറ്റൊരു സിംഗിൾ ബെഞ്ച് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കെ കേസിൽ വരും ദിവസങ്ങൾ നിർണായകമാകും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ 13നും എസ്.ഐ.ടി അന്വേഷണ പുരോഗതി റിപ്പോർട്ട് 26നും ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും. ഈ മാസം 31നകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്.ഐ.ടിയുടെ ഉറപ്പ്.സൂക്ഷ്മമായ തെളിവുകൾ ശാസ്ത്രീയ പരിശോധനകളിലൂടെ ശേഖരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വിചാരണയെ ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സി.ബി.ഐയിൽ പ്രവർത്തിച്ചു പരിചയമുള്ളവരും എസ്.ഐ.ടിയിലുണ്ട്. സി.ബി.ഐയിലെ പലരും കേരള പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയവരല്ലേയെന്ന് ചോദിക്കുകയും ചെയ്തിരുന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വിശ്വഹിന്ദു പരിഷത്തും ഉൾപ്പെടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഹർജി നൽകിയിരിക്കുന്നത്. ഇതിൽ സി.ബി.ഐയുടെ നിലപാട് തേടിയിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് എസ്.ഐ.ടി അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷ സാഹചര്യത്തിലാണ് തുടർ നിയമനടപടികൾ.
Source link

