CINEMA
സ്വർണം വാങ്ങാൻ ഇതാണ് അവസരം; നിരക്കിൽ വമ്പൻ ട്വിസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,040 രൂപയിലെത്തി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലെത്തി. ഇന്നലെ രാവിലെ 1,11,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് വൈകുന്നേരത്തോടെ 1080 രൂപ വർദ്ധിച്ച് 1,12,160 രൂപയിൽ എത്തിയിരുന്നു. എന്നാൽ, ഇന്ന് വീണ്ടും വിലയിൽ കുറവുണ്ടാവുകയായിരുന്നു. ആഗോളവിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയിൽ സ്വർണവില കുറയാൻ കാരണം.
Source link


