LATEST

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം : കെ ജയകുമാർ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പരോക്ഷ വിമർശനവുമായിി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കേരള സൊസൈറ്റി ഓഫ് ഒപ്താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശബരിമല വിഷയം കെ. ജയകുമാർ സൂചിപ്പിച്ചത്. ഞാൻ ഒരു ജോലി ഏറ്റെടുത്തിട്ടുണ്ട്,​ കാഴ്ച ശക്തി നിലനിറുത്തുക എന്നതാണ് നിങ്ങളുടെ ജോലി. സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത് എന്നതാണ് എന്റെ ജോലി. വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിൽ ചെന്ന് ചാടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ സ്വകാര്യവത്കരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരോഗ്യ മേഖലയിലെ സ്വകാര്യ വത്കരണത്തെ എതിർക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ആരോഗ്യപരിപാലനത്തെ കുറിച്ചുള്ള പരമ്പരാഗതമായ ധാരണ മാറിയെന്നും സ്വന്തം അനുഭവം ഇതിന് അടിവരയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തുകാർക്ക് മെഡിക്കൽ കോളേജിന് അപ്പുറം ഒരു ആശുപത്രിയില്ലെന്നാണ് ധാരണ,​ എന്നായിരുന്നു ഒരുകാലത്തെ പൊതുവായ ചിന്ത. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ധാരണ മാറിയെന്ന് അദ്ദേഹം പറഞ്ഞു. താൻ പലപ്പോഴും വിമർശിച്ചിട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചെറുമകൾക്ക് ഡെങ്കിപ്പനി വന്നപ്പോൾ ചികിത്സിച്ചതെന്നും ജയകുമാർ വെളിപ്പെടുത്തി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button