CINEMA

സ്വര്‍ണത്തിന്റെ ഒന്നാം സ്ഥാനം വെള്ളി കൊണ്ടുപോയി; ഒരു വര്‍ഷം കൊണ്ട് സംഭവിച്ചത്


നിക്ഷേപ നേട്ടത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ വെള്ളിയും സ്വര്‍ണവും


കൊച്ചി: നടപ്പുവര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയ ആസ്തികളില്‍ ഒന്നാം സ്ഥാനത്തോടെ വെള്ളിക്ക് ചരിത്രക്കുതിപ്പ്. നിക്ഷേപകരുടെ വരുമാന നേട്ടത്തില്‍ രണ്ടാം സ്ഥാനം സ്വര്‍ണത്തിനാണ്. അതേസമയം 2020ന് ശേഷം തുടര്‍ച്ചയായി മികച്ച മുന്നേറ്റം നടത്തിയ ഓഹരികള്‍ ഇത്തവണ നിക്ഷേപകരെ നിരാശപ്പെടുത്തി. വെള്ളി വിലയില്‍ 2025ല്‍ 138 ശതമാനം വര്‍ദ്ധനയുണ്ട്. സ്വര്‍ണ വില ഇക്കാലയളവില്‍ 74.5 ശതമാനം ഉയര്‍ന്നു. വര്‍ഷത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവും വെള്ളിയും റെക്കാഡുകള്‍ പുതുക്കി കുതിച്ചു.


ജനുവരി ഒന്നിന് കേരളത്തില്‍ പവന്‍ വില 57,200 രൂപയും ഗ്രാമിന്റെ വില 7,150 രൂപയുമായിരുന്നു. വര്‍ഷാന്ത്യത്തില്‍ ഒരു ലക്ഷവും കടന്ന് മുന്നേറിയ പവന്‍ വില കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇടിവ് നേരിട്ട് ഇന്നലെ 99,880 രൂപയിലാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ കിലോയ്ക്ക് 93,000 രൂപയിലായിരുന്ന വെള്ളി വില ഇന്നലെ 2.45 ലക്ഷം രൂപയിലെത്തി. ആഗോള രംഗത്തെ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്. വ്യാവസായിക മേഖലയിലെ ആവശ്യം വെള്ളിക്കും കരുത്തായി.


നടപ്പുവര്‍ഷം വിലയിലെ വര്‍ദ്ധന


വെള്ളിയിലെ നേട്ടം(കിലോഗ്രാമിന്) -1,52,000 രൂപ


സ്വര്‍ണത്തിലെ നേട്ടം(പവന്) – 42,680 രൂപ


കരുത്ത് പകര്‍ന്നത്


1. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വിപണിയില്‍ പ്രിയമേറുന്നു

2. വന്‍കിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുന്നു

3. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ കുറച്ചതിനാല്‍ നിക്ഷേപ മൂല്യമേറി

4. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് റീട്ടെയില്‍ നിക്ഷേപകര്‍ പണം ഒഴുക്കുന്നു


ഓഹരികളില്‍ നാമമാത്ര നേട്ടം


നടപ്പുവര്‍ഷം ഓഹരി നിക്ഷേപകര്‍ക്ക് ആശ്വസിക്കാന്‍ കാര്യമായ വകയൊന്നുമില്ല. അമേരിക്ക, യൂറോപ്പ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ വിപണി കനത്ത ചാഞ്ചാട്ടം നേരിട്ടു. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് പ്രതികൂലമായത്. നിഫ്റ്റി 50 സൂചികയില്‍ 9.4 ശതമാനം വര്‍ദ്ധനയാണുണ്ടായത്.


Source link

Related Articles

Back to top button