CINEMA
സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഈ അബദ്ധം കാണിക്കരുത്; കൈയിലെ പണം പാഴാകാതിരിക്കാന്‍ ചെയ്യേണ്ടത്

ഒന്നോ രണ്ടോ അഴ്ചകൊണ്ട് അവസാനിക്കുമെന്ന് കരുതിയ ഇറാന്‍-ഇസ്രായേല്‍-അമേരിക്ക യുദ്ധം ഒരു മാസം പിന്നിട്ടു. സകല സമ്പദ് വ്യവസ്ഥകളെയും പിടിച്ചുലയ്ക്കുന്ന പല സംഭവവികാസങ്ങള്‍ക്കും യുദ്ധം തുടക്കമിട്ടെങ്കിലും സാധാരണ നിക്ഷേപകരുടെ നോട്ടം സ്വര്‍ണവിലയിലാണ്. ലോകം അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോള്‍ നിക്ഷേപകരായ വന്‍കിട സ്ഥാപനങ്ങളും രാജ്യങ്ങളും ഔദ്യോഗിക ബാങ്കുകളും വലിയ അഭയകേന്ദ്രമായി കാണുന്ന നിക്ഷേപമാര്‍ഗമാണ് സ്വര്‍ണം. എന്നാല്‍, ഈ സംഘര്‍ഷം തുടങ്ങിയ ഒരു മാസ കാലയളവില്‍ സ്വര്‍ണവിലയുടെ യാത്ര ഉയര്‍ച്ചയും താഴ്ചയും കലര്‍ന്ന വ്യത്യസ്ത ട്രെന്‍ഡാണ് കാണിച്ചത്.
യുദ്ധവാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ സ്വര്‍ണവിലയില്‍ അതിവേഗമായിരുന്നു ഉയര്‍ച്ച. ആഗോള വിപണിയില്‍ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ വില കുതിച്ചു. ഇന്ത്യയിലും ഒരു ഗ്രാമിന് 300 രൂപ മുതല്‍ 600 വരെ വര്‍ദ്ധന രേഖപ്പെടുത്തി. തുടര്‍ന്നുള്ള ആഴ്ചകളില്‍ സ്വര്‍ണവിപണിയുടെ സ്വഭാവം മാറി. ആഗോള വിപണികളില്‍ ചില സ്ഥിരത വന്നതോടെ സ്വര്‍ണവിലയില്‍ ചെറിയ തിരുത്തലുകള്‍ ഉണ്ടായി. ചില ദിവസങ്ങളില്‍ 1% മുതല്‍ 2% വരെ ഇടിവും വീണ്ടും ചെറിയ ഉയര്‍ച്ചയും അങ്ങനെ വലിയ ചാഞ്ചാട്ടത്തിന് വിപണി സാക്ഷ്യം വഹിച്ചു. ചെറിയ നിക്ഷേപകര്‍ ആദ്യം പരിഭ്രാന്തരായി സ്വര്‍ണം വാങ്ങിയപ്പോള്‍ പരിചയസമ്പന്നരായ നിക്ഷേപകര്‍ ഭാഗികമായി ലാഭം എടുത്തു. ഗോള്‍ഡ് ഇ.ടിഎഫുകളിലേക്കും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്കും നിക്ഷേപിച്ചെങ്കിലും ലോഹ രൂപത്തിലുള്ള സ്വര്‍ണം വാങ്ങലില്‍ കുറവുണ്ടായി.
നിക്ഷേപം സ്വര്‍ണത്തില്‍ ഒതുങ്ങരുത്
1. ഹ്രസ്വകാല നിക്ഷേപമായി സ്വര്‍ണത്തെ കാണരുത്. യുദ്ധവാര്‍ത്തകള്‍ കേട്ട് ഉടന്‍ വാങ്ങുകയും വില കുറഞ്ഞാല്‍ ഭയന്ന് വിറ്റുകളയുകയും ചെയ്യുന്നത് നഷ്ടമുണ്ടാക്കും
Source link


