CINEMA

സ്വപ്നം സഫലം,​ ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകൻ


ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഇതാദ്യമായാണ് ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്. വിസ്‌മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച തു‌ടക്കം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആണ്. തുടക്കത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓണം റിലീസായി ഒരുങ്ങുന്ന തുടക്കം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വിസ്മയ മോഹൻലാലും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന തുടക്കം വൻ പ്രതീക്ഷ നൽകുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 37-ാമത്തെ ചിത്രം കൂടിയാണ്. 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആരാധകലോകംഉറ്റുനോക്കുന്നു. ഏറെനാളായി മോഹൻലാൽ നായകനാകുന്ന സിനിമയുടെ പിന്നാലെയായിരുന്നു ജൂഡ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം. പ്രിയദർശൻ, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളും ആശിർവാദ് സിനിമാസ് നിർമ്മിക്കുന്നുണ്ട്.ദൃശ്യം 2, ദൃശ്യം 3 എന്നിവയാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ദൃശ്യം 2 ഏപ്രിൽ 10നും ദൃശ്യം 3 മേയ് 21നും റിലീസ് ചെയ്യും.


Source link

Back to top button