LATEST

സ്വതന്ത്രനാകും; ജി.സുധാകരൻ ഇന്ന് മനസ് തുറക്കും


ആലപ്പുഴ : മുതിർന്ന സി.പി.എം നേതാവും, മുൻ മന്ത്രിയുമായ ജി.സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ 11ന് പുന്നപ്ര പറവൂരിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തും.പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് സുധാകരനെ എത്തിച്ചത്. നിലപാട് പരസ്യപ്പെടുത്തുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ‘മീഡിയ ജി.എസ് ഒഫീഷ്യൽ’ എന്ന വാട്സാപ്പ് ഗ്രൂപ്പ് കഴിഞ്ഞദിവസം സുധാകരൻ ആരംഭിച്ചു. വാർത്താസമ്മേളനം നടത്തുന്ന വിവരം ഗ്രൂപ്പ് വഴി അറിയിച്ചതിന് പിന്നാലെ അവസാനവട്ട അനുനയ ശ്രമമെന്ന നിലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെട്ടു. പാർട്ടിക്കൊപ്പം തുടരണമെന്ന അഭ്യർത്ഥന നടത്തിയിട്ടും, കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടും സുധാകരൻ വഴങ്ങിയില്ല. ജി.സുധാകരൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് ഫോണിൽ വിളിക്കുകയുംസംഘടനാ സംവിധാനത്തിന് പുറത്തുനിന്ന് സ്വതന്ത്രനായി ജനവിധി തേടുന്നതിനാൽ കോലാഹലങ്ങളില്ലാത്ത പ്രചരണരീതികളെ കുറിച്ച് സുധാകരൻ ആലോചിക്കുന്നതായാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് താൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും, പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ സുധാകരൻ കുറിപ്പിട്ടത്. ഇതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം ബന്ധപ്പെട്ട് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.


Source link

Related Articles

Back to top button