test del 3

സ്ലീപ്പറിൽ ഉറങ്ങല്ലേ, ബസ് പോകും; യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി ബസ് വച്ചുമാറ്റം


കൊച്ചി ∙ ഉറങ്ങിക്കിടന്ന ചില യാത്രക്കാരറിയാതെ കെഎസ്ആർടിസിയുടെ ബസ് വച്ചുമാറ്റം; മുതിർന്ന യാത്രക്കാരി ഉൾപ്പെടെയുള്ളവർ രാത്രി പെരുവഴിയിലായി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കെഎസ്ആർടിസിയുടെ പുതിയ തിരുവനന്തപുരം– ബെംഗളൂരു എസി സ്ലീപ്പർ– സീറ്റർ ബസ് സർവീസാണ് യാത്രികർക്കു പണി കൊടുത്തത്. സ്ലീപ്പർ– സീറ്റർ ബസിനു പകരം സ്ലീപ്പർ ബർത്ത് മാത്രമുള്ള ബസാണ് (കെഎസ് 453) സർവീസ് നടത്തിയത്. ഈ ബസിനു ബെംഗളൂരുവിലേക്കു പെർമിറ്റ് ഉണ്ടായിരുന്നില്ല.മൂവാറ്റുപുഴയിൽനിന്നു താമരശേരിയിലേക്കു കയറിയ മുതിർന്ന യാത്രക്കാരിയും ബസിലുണ്ടായിരുന്നു. രാത്രി 12.30നു ബസിൽ കയറിയ താൻ 4 മണിക്കൂർ യാത്ര ചെയ്തിട്ടും പുലർച്ചെ 4.30നു വീണ്ടും മൂവാറ്റുപുഴയിൽ തന്നെ എത്തിയതു കണ്ട് അവർ ഞെട്ടിപ്പോയി; ഇതോടെ ആകെ പുകിലായി. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ ബസ് വച്ചു മാറ്റം അറിഞ്ഞില്ലെന്നു മറുപടി. തുടർന്നു പൊലീസ് ഇടപെട്ടു. യാത്ര മുടങ്ങിയവർക്കു പകരം സംവിധാനം ഉറപ്പാക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഒരാളെ കോഴിക്കോട്ടേക്കുള്ള ബസിൽ കയറ്റിവിട്ടു.


Source link

Back to top button