LATEST
സ്ലിപ്പ് വിതരണം ചെയ്തവരെ ആക്രമിച്ചു

നാദാപുരം: വാണിമേലിൽ വോട്ടേഴ്സ് ലിസ്റ്റ് വിതരണം ചെയ്യുകയായിരുന്ന എൽ.ഡി.എഫ്. പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. സി.പി.എം വാണിമേൽ ലോക്കൽ കമ്മറ്റി അംഗം കിടഞ്ഞോത്ത് അജേഷ് (46), ഡി.വൈ.എഫ്.ഐ. വാണിമേൽ മേഖല ട്രഷറർ മംഗലശ്ശേരി അമൽശേഖർ (28) എന്നിവരാണ് അക്രമത്തിനിരയായത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സ്ലിപ്പ് നൽകിയാൽ കൊന്നു കളയുമെന്ന് അക്രോശിച്ചാണ് ഇരുമ്പുവടികൊണ്ടും ഇന്റർലോക്ക് ടൈൽ ഉപയോഗിച്ചും ക്രൂരമായി അക്രമിച്ചതെന്ന് അജേഷും അമലും പറഞ്ഞു. ഇരുവരേയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link


