NATIIONAL

സ്റ്റേഡിയത്തിലെ ആവേശത്തോടെ ഐപിഎൽ പുതുപ്പള്ളിയിൽ കാണാം, ഫാൻ പാർക്കിൽ ഇടം പിടിച്ച് കോട്ടയവും


മുംബൈ∙ ഐപിഎലിന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടംപിടിച്ചു. ഏപ്രിൽ 18, 19 തീയതികളിൽ പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ബിസിസിഐ അവസരമൊരുക്കും.കൂറ്റൻ സ്ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പ്ലേ സോണുകൾ എന്നിവയും ഫാൻ പാർക്കുകളിൽ സജ്ജീകരിക്കും. കൂടാതെ വിർച്വൽ ബാറ്റിംഗ് സോണുകൾ, ബോളിങ് നെറ്റുകൾ, ഗെയിം ഷോകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഓരോ വേദികളിലും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.


Source link

Back to top button