CINEMA

സ്പോർട്സ് സിനിമയുമായി ഹാട്രിക്കിന് രൺവീറും ആദിത്യധറും


ആഗോള കളക്ഷൻ 1600 കോടി പിന്നിട്ട് ധുരന്ദർ 2 ധുരന്ദർ സീരിസിന്റെ ചരിത്രവിജയത്തിനു പിന്നാലെ രൺവീർസിംഗും ആദിത്യധറും ഒരുമിക്കുന്നു. സ്പോർട്സ് ഡ്രാമ ആയി ഒരുങ്ങുന്ന ആദിത്യധർ ചിത്രത്തിൽ രൺവീർസിംഗ് ആണ് നായകൻ. ചിത്രീകരണം വൈകാതെ ആരംഭിക്കും എ ന്നാണ് സൂചന. തന്റെ സ്വപ്നപദ്ധതിയായ ദ ഇമ്മോർട്ടൽ അശ്വത്ഥാമയെക്കുറിച്ചുള്ള ചിത്രവും ആദിത്യ ധർ പ്ളാൻ ചെയ്യുന്നുണ്ട്. എന്നാൽ ആദ്യം ഒരുങ്ങുന്നത് സ്‌പോർട്സ് ചിത്രം ആയിരിക്കും. ബോളിവുഡിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ ആദിത്യധർ ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിലൂടെയാണ് സംവിധാന അരങ്ങേറ്റം. പോയവർഷം ചരിത്ര വിജയമായി ധുരന്ദർ. ഇപ്പോൾ ബോക്സ് ഓഫീസിൽ വിജയഭേരി മുഴക്കുന്ന ധുരന്ദർ 2 : ദ റിവഞ്ച്


Source link

Back to top button