LIFESTYLE NEW

സ്‌നേഹിക്കാൻ മാത്രം അറിയുന്ന ഇവരെ ഒറ്റപ്പെടുത്തരുത്; ഡൗണ്‍ സിന്‍ഡ്രോം രോഗമല്ല ഒരു അവസ്ഥയാണ്


ഒരു ജനിതക ക്രോമസോം വ്യതിയാനമാണ് ഡൗണ്‍ സിന്‍ഡ്രോം. സാധാരണയായി മനുഷ്യ ശരീരത്തില്‍ 46 ക്രോമസോമുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള ഒരാളുടെ കോശങ്ങളില്‍ 47 ക്രോമസോമുകള്‍ (21 ആം ക്രോമസോം മൂന്ന് പകര്‍പ്പുകള്‍ ഉണ്ടായിരിക്കും. മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക രോഗം ആണ് ഡൗണ്‍ സിന്‍ഡ്രോം. ലോക വ്യാപകമായി 800ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866ല്‍ രോഗം ആദ്യമായി വിശദീകരിച്ച Dr. John Langton Downന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു. പ്രത്യേകതകള്‍ എന്തെല്ലാം?
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവുമായി ഇവരില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകും. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. ശാരീരികമായി ഉള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും. പരന്ന മുഖം, കണ്ണിലുള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന നാവ്, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള സൈനസ് അണുബാധ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, കുടല്‍ സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം. മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ പൊതുസമൂഹത്തെ അപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.


Source link

Related Articles

Back to top button