LATEST

സ്ഥാനാർത്ഥിയെ പുറകേ നടന്ന് പരിഹസിച്ചു; കണ്ണൂർ പോളിടെക്‌നിക് കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തക‌ർക്കെതിരെ പരാതി


കണ്ണൂർ: വോട്ട് ചോദിച്ചെത്തിയ കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥിയോട് പോളിടെക്‌നിക്കിലെ എസ്‌എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ട് ചോദിക്കാൻ സമ്മതിക്കാതെ ബഹളം വച്ചുവെന്നും കയ്യാങ്കളിയിലേക്ക് എത്തേണ്ട രീതിയിൽ അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നതെന്നും യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലാണ് സംഭവം. ഇത് എസ്‌എഫ്‌ഐയുടെ ആധിപത്യം നിലനിൽക്കുന്ന സ്ഥലമാണിത്. മുമ്പ് പലപ്പോഴും എസ്‌എഫ്‌ഐ – കെഎസ്‌യു സംഘർഷങ്ങൾ കോളേജിൽ നടന്നിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തിൽ എത്തുമെന്നറിഞ്ഞ് നേരത്തേ തന്നെ എസ്‌എഫ്‌ഐ പ്രവർത്തകർ പ്ലക്കാർഡുകളുമായി നിൽക്കുന്നുണ്ടായിരുന്നു.വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള ഫ്ലക്‌സുകളുമായി വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ തടയുകയായിരുന്നു. മറ്റ് ക്ലാസ് മുറികളിൽ കയറി വോട്ട് ചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ നടന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.


Source link

Related Articles

Back to top button