സ്ഥാനാർത്ഥിയെ ജാതിയും മതവും നോക്കി നിർത്തുന്നതിൽ പാർട്ടികളെ കുറ്റം പറയാനാകുമോ? മീനാക്ഷിയുടെ മറുപടി ഇങ്ങനെ

സമൂഹ്യ വിഷയങ്ങളിൽ നിലപാട് തുറന്നുപറയുന്നതിലൂടെ ശ്രദ്ധ നേടിയ താരമണ് നടി മീനാക്ഷി. ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിയ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ചർച്ചയകാറുണ്ട്. അടുത്തിടെ ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും നടിയും മീനാക്ഷി പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റ് ചർച്ചയാകുകയാണ്.
സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാളെ നിർത്തുന്നത് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നത് ശരിയാണോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് മീനാക്ഷി തന്റെ പോസ്റ്റിലൂടെ. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല കുറ്റക്കരെന്നും ആ നാട്ടിലുള്ള ആളുകളുടെ ‘എന്റെ കൂട്ടത്തിൽ പെട്ടയാൾ’ എന്ന ചിന്തയാണ് കാര്യങ്ങൾ ഇങ്ങനെയാക്കുന്നതെന്ന് മീനാക്ഷി പറയുന്നു.
മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ചോദ്യം ഒരു നാട്ടിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാളെ നിർത്തുന്നത് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നത് ശരിയാണോ?
ഉത്തരം: രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് എന്നാലും എന്റെ അറിവിൽ അഭിപ്രായത്തിൽ ശരിയല്ല എന്നുത്തരം… പക്ഷെ ഈ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളാണോ പൂർണ്ണമായും കുറ്റക്കാർ അല്ല. ആ നാട്ടിലുള്ള ആളുകളുടെ എന്റെ കൂട്ടത്തിൽ പെട്ടയാൾ എന്ന ചിന്തയാണ് കാര്യങ്ങൾ ഇങ്ങനെയാക്കുന്നത് … ജനാധിപത്യം നല്ലതാണോ എന്ന് ചോദിച്ചാൽ തീർച്ചയായും നല്ലതാണ് പക്ഷെ അത് പൂർണ്ണമായും ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നും പറയേണ്ടി വരുന്നു, കാരണം ആ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള (വിഭാഗത്തിന്) വർക്ക് അനുകൂലമാവും ജനാധിപത്യമെന്ന ഭൂരിപക്ഷ തീരുമാനം.
പുതു തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം വഴി … ആധുനിക പൗരബോധത്തിലെത്താനായാൽ അവിടെ എന്റെ ആൾക്കാർ എന്ന വ്യക്തിഗത ചിന്തകൾ ഇല്ലാതായാൽ … തന്നെ പോലെ തന്നെ അവകാശങ്ങളും പ്രാധാന്യമുള്ളയാളാണ് അപ്പുറത്തെന്നും തിരിച്ചറിയുന്നിടത്ത് ജനാധിപത്യം എന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ ശരിയാവുക തന്നെ ചെയ്യും…
Source link



