LATEST
സ്ഥാനാർത്ഥികളാകാൻ നൂറുകണക്കിന് പേർ റെഡി, എല്ലാവർക്കും അഭിമുഖം നടത്താൻ വിജയ്

ചെന്നൈ: ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെ നേരിടാനൊരുങ്ങി നടൻ വിജയ്യുടെ ടി.വി.കെ പാർട്ടി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖം പാർട്ടി ആരംഭിച്ചു. സ്ഥാനാർത്ഥികളാവാൻ ആഗ്രഹം പ്രകടിപ്പിച്ച് നൂറുകണക്കിനുപേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ വിജയ് പണയൂരിലെ പാർട്ടി ഓഫീസിൽ അഭിമുഖം ചെയ്യും. പ്രധാന മണ്ഡലങ്ങൾ മുതിർന്ന നേതാക്കൾക്കായി നീക്കിവയ്ക്കും.ടി നഗർ, വില്ലിവാക്കം, തിരുച്ചെങ്കോട് മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളായ ബുസി ആനന്ദ്, ആധവ് അർജുന, അരുൺ രാജ് എന്നിവരെ നാമനിർദ്ദേശം ചെയ്യാൻ സാദ്ധ്യതയുണ്ട്. 234 മണ്ഡലങ്ങളിലും തനിച്ചുമത്സരിക്കാനാണ് ടിവി.കെയുടെ തീരുമാനം. എന്നാൽ പാർട്ടിയെ എൻ.ഡി.എ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നുണ്ട്.
Source link



