test del 3
‘സ്ത്രീകൾ കേരളത്തിന്റെ ഭാവി, വനിതാ മുഖ്യമന്ത്രിയുണ്ടാകണം’: രാഹുൽ ഗാന്ധി

കോട്ടയം∙ കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിലെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. സ്ത്രീകൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കാൻ കഴിയും. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര അനുവദിക്കും. സ്ത്രീകളാണ് കേരളത്തിന്റെ ഭാവിയെന്നും രാഹുൽ പറഞ്ഞു.‘‘ റബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി റബർവില ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്’’–രാഹുൽഗാന്ധി പറഞ്ഞു.എവിടെയൊക്കെ പ്രചാരണത്തിന് പോകുമെന്ന് ചോദിച്ചവരോട് ഉറപ്പായും പ്രചാരണത്തിന് പോകുന്ന മണ്ഡലമാണ് പുതുപ്പള്ളി എന്നാണ് പറഞ്ഞെന്ന് രാഹുൽഗാന്ധി പറഞ്ഞു. കാരണം, ഉമ്മൻചാണ്ടി 50 വർഷം ജനപ്രതിനിധിയായിരുന്ന മണ്ഡലമാണിത്. ജനങ്ങൾക്ക് അദ്ദേഹം വഴികാട്ടിയായിരുന്നു. അനാരോഗ്യമുണ്ടെങ്കിലും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന്റെ വിലാപയാത്ര 30 മണിക്കൂറെടുത്തു പുതുപ്പള്ളിയിലെത്താൻ. ഉമ്മന്‍ചാണ്ടി എങ്ങനെയുള്ള മുഖ്യമന്ത്രിയായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
Source link


