test del 3
സ്കൂൾ സുരക്ഷാ മാന്വൽ; അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി

തിരുവനന്തപുരം ∙ സ്കൂൾ കെട്ടിടങ്ങളിലെല്ലാം അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷ മാന്വൽ. നിലവിൽ ബഹുഭൂരിപക്ഷം സ്കൂളുകളിലും ഇതില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്കൂളുകൾ പ്രവർത്തിക്കരുതെന്നും താൽക്കാലിക, വാടക കെട്ടിടങ്ങളിലെ സ്കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ വ്യക്തമാക്കുന്നു.പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണമെന്നും വളപ്പിലെ കാടും പുല്ലും വർഷത്തിൽ 2 തവണയെങ്കിലും നീക്കണമെന്നും നിർദേശമുണ്ട്. വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം. കമ്മിറ്റി രൂപീകരിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് 6 മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം. ഭക്ഷണം കുട്ടികൾക്ക് വിളമ്പും മുൻപ് അധ്യാപകനോ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമോ രുചിച്ച് നിലവാരം റജിസ്റ്ററിൽ രേഖപ്പെടുത്തണം.
Source link

