test del 2
3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലെത്തി; കരയാക്രമണത്തിനുള്ള തയ്യാറെടുപ്പ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നു. യു.എസ്.എസ്. ട്രിപ്പോളി തങ്ങളുടെ പ്രവർത്തന പരിധിയിൽ എത്തിച്ചേർന്നതായി യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളുമായിട്ടാണ് കപ്പൽ പശ്ചിമേഷ്യയിലെത്തിയത്. ജപ്പാനിലായിരുന്ന ഈ കപ്പൽ രണ്ടാഴ്ച മുമ്പാണ് പ്രത്യേക നിർദേശത്തെ തുടർന്ന് ഇറാൻ ദൗത്യത്തിന്റെ ഭാഗമാകാനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചത്.ഒരു ഭാഗത്ത് പെന്റഗൺ ഇറാനിൽ കരയാക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കരയിലും കടലിലും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനായി രൂപകൽപന ചെയ്ത യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് എത്തിച്ചേർന്നത് എന്നതും ശ്രദ്ധേയമാണ്. 3500 ഓളം സേനാംഗങ്ങൾക്ക് പുറമേ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധോപകരണങ്ങളും കപ്പലിൽ എത്തിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് പെന്റഗൺ തയ്യാറെടുക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കരസേനയെ വിന്യസിക്കാനുള്ള പദ്ധതികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകുമോ എന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.അതേസമയം യുഎസ് ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരമനുസരിച്ച്, നിലവിലെ പദ്ധതികൾ സൂചിപ്പിക്കുന്നത് കരയുദ്ധമെന്നത് പൂർണ്ണമായ അധിനിവേശമായിരിക്കില്ല, മറിച്ച് പ്രത്യേക ദൗത്യസംഘവും കരസേനയും സംയുക്തമായുള്ള ഒരു ആക്രമണമായിരിക്കുമെന്നാണ്.
Source link


