സ്കൂളുകളിൽ 187 പുതിയ തസ്തികകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 187 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024–25 അദ്ധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരവും 2021–22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികകളും ഉൾപ്പെടെയാണിത്.കായിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ഇ.ആർ. (കേരള വിദ്യാഭ്യാസ ചട്ടം) നിലവിൽ വന്ന കാലത്തെ ചട്ടങ്ങൾ പ്രകാരമാണ് ഇപ്പോഴും സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ വിഷയങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ട ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
Source link



