CINEMA

സൈബർതട്ടിപ്പ് അക്കൗണ്ടുകൾ: മരവിപ്പിച്ചത് റദ്ദാക്കണമെന്ന ഹർജി പൊലീസ് നിരീക്ഷിക്കും

കൊച്ചി: സൈബർതട്ടിപ്പിന് ഉപയോഗിച്ചെന്ന് കണ്ടെത്തി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ സജീവമാക്കാൻ നൽകുന്ന ഹർജികളിൽ പൊലീസിന്റെ കർശന പരിശോധനയുണ്ടാകും. ഹർജിക്കാരൻ താമസിക്കുന്ന സ്ഥലത്തെ എസ്.എച്ച്.ഒയെ കേസിൽ കക്ഷിയാക്കണമെന്നും ഹർജിക്കാരന്റെ വിലാസം കൃത്യമാണെന്ന് ഉറപ്പാക്കി സത്യവാങ്മൂലം ഫയൽചെയ്യാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് സ്വമേധയാ എടുത്ത ഹർജിയിൽ വിധിപുറപ്പെടുവിച്ചത്.

മരവിപ്പിച്ച അക്കൗണ്ടുകൾ തിരിച്ചുപിടിക്കാൻ പിന്നിൽ വലിയൊരു ക്രൈം സിൻഡിക്കേറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം നേരത്തെ ഹൈക്കോടതി സിംഗിൾബെഞ്ച് പ്രകടിപ്പിച്ചിരുന്നു. യഥാർത്ഥ ഹർജിക്കാർ തന്നെയാണ് കോടതിയെ സമീപിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് പ്രാദേശിക എസ്.എച്ച്.ഒമാരെക്കൂടി ഇതിൽ ഉൾപ്പെടുത്തുന്നത്. ഡിവിഷൻബെഞ്ചിന്റെ ഉത്തരവ് തുടർനടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവിക്ക്അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു.


Source link

Related Articles

Back to top button