‘സെറ്റല്ലേ, നമ്മളീ യാത്ര തുടരും’, വീഡിയോയുമായി ഭാവന, ഷെയർ ചെയ്ത് മഞ്ജു വാര്യർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പ്രചാരണ ഗാനത്തിന് പിന്നാലെ പുതിയ പ്രചാരണ വീഡിയോയുമായി എൽ.ഡി.എഫ്. നടി ഭാവനയാണ് വീഡിയോയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. വീണ്ടും തുടരും, നമ്മൾ തുടരും എന്ന ഗാനത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആശുപത്രികൾ, സ്കൂളുകൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനം നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഭാവനയുടെ ബൈക്ക് യാത്രയിലൂടെ വ്യക്തമാക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്.സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളിലൂടെയാമ് വീഡിയോ അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽ.ഡി.എഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാദിനത്തിലാണ് വീഡോയ പങ്കുവച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. വീഡിയോ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചു.
Source link



