LATEST
സെക്രട്ടേറിയറ്റിൽ എമർജൻസി സെന്റർ; ടി.സി.ഐ.എല്ലിന് കരാർ

തിരുവനന്തപുരം: അടിയന്തര ദുരന്തസാഹചര്യം നേരിടാൻ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ പുതിയ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ടി.സി.ഐ.എല്ലിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി പൂർത്തിയാക്കലും മൈക്രോ മാനേജ്‌മെന്റും ഉൾപ്പെടെയാണ് കരാർ. സെന്ററിന് 19.2 കോടി രൂപയുടെ ഐ.ടി ഉപകരണങ്ങൾ വാങ്ങും. ദുരന്തനിവാരണ അതോറിറ്റിയുടെ വെള്ളയമ്പലത്തെ മന്ദിരത്തിലാണ് ഇപ്പോഴുള്ള സ്റ്റേറ്റ് സെന്റർ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്കു കൂടി മുഴുവൻ സമയവും ഏകോപനത്തിൽ പങ്കാളിത്തം വഹിക്കുന്നതിനായാണ് രണ്ടാം സെന്റർ സ്ഥാപിക്കുന്നത്.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി 24 പുതിയ തസ്തികകൾ സൃഷ്ടിക്കും.
Source link



