LATEST

സൂപ്പർ ലീഗ് കേരളയിൽ ഇനി സെമിയോളം

തൃശൂർ / കോഴിക്കോട് : പ്രാഥമിക റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ് സൂപ്പർ ലീഗ് കേരള ഫുട്ബാൾ സെമിഫൈനലിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക്. കാലിക്കറ്റ് എഫ്.സി, തൃശൂർ മാജിക് എഫ്.സി, മലപ്പുറം എഫ്.സി കണ്ണൂർ വാരിയേഴ്സ് എന്നീ ടീമുകളാണ് ആറു ടീമുകൾ പങ്കെടുത്ത ലീഗിൽ നിന്ന് അവസാന നാലിലേക്ക് എത്തിയത്. കഴിഞ്ഞതവണത്തെ റണ്ണേഴ്സ് അപ്പായിരുന്ന ഫോഴ്സ കൊച്ചിയും സെമിഫൈനലിസ്റ്റായിരുന്ന തിരുവനന്തപുരം കൊമ്പൻസും ഇക്കുറി സെമി കാണാതെ പുറത്തായി. തൃശൂരും മലപ്പുറവും ആദ്യമായാണ് സെമിയിലെത്തുന്നത്.

നാളെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ തൃശൂർ മാജിക്ക് മലപ്പുറം എഫ്.സിയെ നേരിടും. ഡിസംബർ 10ന് നടക്കുന്ന രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയെ നേരിടും.

സെമി ഫിക്സ്ചർ

ഒന്നാം സെമി

തൃശൂർ മാജിക് Vs മലപ്പുറം

ഡിസംബർ 7 , തൃശൂർ

രണ്ടാം സെമി

കണ്ണൂർ വാരിയേഴ്സ് Vs കാലിക്കറ്റ് എഫ്.സി

ഡിസംബർ 10, കോഴിക്കോട്

പോയിന്റ് നില

(ടീം, കളി,ജയം,സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ)

കാലിക്കറ്റ് 10-7-2-1-23

തൃശൂർ 10-5-2-3-17

മലപ്പുറം 10-3-5-2-14

കണ്ണൂർ 10-3-4-3-13

തിരുവനന്തപുരം 10-3-3-4-12

ഫോഴ്സ കൊച്ചി 10-1-0-9-3

സാഞ്ചസ് വീണ്ടും സെമിയിൽ

സൂപ്പർ ലീഗ് കേരളയിൽ തുടർച്ചയായി രണ്ട് തവണ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യപരിശീലകനായി മാനുവൽ സാഞ്ചസ്. ഇരു സീസണുകളിലും കണ്ണൂരിനെയാണ് സ്പെയ്ൻകാരനായ സാഞ്ചസ് സെമി കാണിച്ചത്. ആദ്യ സീസണിൽ സെമിയിൽ ഫോഴ്‌സ കൊച്ചിയോട് തോറ്റിരുന്നു. ഇത്തവണ സെമിയിൽ കാലിക്കറ്റാണ് എതിരാളികൾ. സ്പെയ്നിലെ സ്‌പോർട്ടിംഗ് ഗിജോൺ,റയൽ അവില ക്ളബുകളുടെ പരിശീലകനായിരുന്നു സാഞ്ചസ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button