CINEMA

‘ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ വേണം’; ചർച്ചയിൽ വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലായിരുന്നു ആവശ്യം ഉന്നയിച്ചത്.

ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. ഇടുക്കി വിട്ടുകൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല. ആവശ്യപ്പെട്ട സീറ്റുകളിൽ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് നിർദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്‌ച വീണ്ടും ചർച്ച നടത്തും.

ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പക്ഷേ, കരുത്തരായ സ്ഥാനാർത്ഥിയും ശക്തമായ മത്സരവും വേണം എന്നതിലാണ് കോൺഗ്രസ് ഉറച്ചുനിൽക്കുന്നത്. കൂടാതെ വിജയസാദ്ധ്യത മുൻനിർത്തി മാത്രമേ മുന്നോട്ടുപോകൂ എന്നാണ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമ്പോൾ ഉണ്ടായിരുന്ന ധാരണ രണ്ട് സീറ്റുകൾ വിട്ടുകൊടുക്കേണ്ടിവരും എന്നാണ്. പക്ഷേ, നാല് സീറ്റെന്നതിൽ കോൺഗ്രസ് പിടിമുറുക്കുമ്പോൾ അതിന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വഴങ്ങുന്നില്ല.


Source link

Related Articles

Back to top button