LATEST

സുരക്ഷയിൽ ആശങ്ക; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഡൽഹിയിൽ നടന്ന സ്‌ഫോടനത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്ക ഉയർത്തിയാണ് റദ്ദാക്കിയതെന്ന് ഇസ്രയേൽ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം പുതിയ തീയതി തീരുമാനിക്കും. ഈ വർഷം മൂന്നാം തവണയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത്. സെപ്തംബർ 17ന് ഇസ്രായേലിലെ തിരഞ്ഞെടുപ്പ് കാരണം ഷെഡ്യൂളിംഗ് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുമ്പും യാത്ര റദ്ദാക്കി. 2018 ജനുവരിയിലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. ജൂത രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button