test del 5 copy of del 3
‘സുധാകരൻ കമ്യൂണിസ്റ്റ് വിരുദ്ധൻ, അദ്ദേഹം എംഎൽഎ പെൻഷൻ വാങ്ങുന്നത് പാർട്ടി ആനുകൂല്യം’

ആലപ്പുഴ∙ സിപിഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായ മത്സരിച്ച ജി.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെ ഉള്ളിൽ കമ്യൂണിസം ഉണ്ടായിരുന്നെന്നും എന്നാൽ സുധാകരൻ അങ്ങനെയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരൻ കമ്യൂണിസ്റ്റ് വിരുദ്ധനാണ്. പാർട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റില്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് സുധാകരൻ വലതുപക്ഷമായെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. സുധാകരൻ എംഎൽഎ പെൻഷൻ വാങ്ങുന്നത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത ആനുകൂല്യമല്ലേയെന്നും സജി ചെറിയാൻ ചോദിച്ചു. സുധാകരൻ ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരൻ കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങൾ വിശ്വസിക്കുമോ? കടുകുമണി സ്നേഹം പോലും പാർട്ടിയോടില്ല. സുജാതയെ അപമാനിച്ച സുധാകരന്റെ 5000 വോട്ട് പോകും’’ –സജി ചെറിയാൻ പറഞ്ഞു. ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും പാർട്ടിയെ ആക്ഷേപിക്കാൻ വരരുതെന്നും കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശം സുധാകരന് വേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്നും ആറുമാസം കൊണ്ട് കെ.സി. വേണുഗോപാൽ ഇത് മനസിലാക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
Source link


