സുഗന്ധവ്യഞ്ജന കയറ്റുമതി: നിയമപരമാകണമെന്ന് സമ്മേളനം

കൊച്ചി: ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ദിശ നിർണയിക്കുന്നത് നിയമപരമായ വ്യക്തതയും ശാസ്ത്രീയ അടിത്തറയുള്ള മാനദണ്ഡങ്ങളുമാകുമെന്ന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൽ (ഐ.എസ്.സി. 2026) വിദഗ്ദ്ധർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന രീതിയിൽനിന്ന് മുൻകരുതലോടെ നിയമാനുസൃത സംവിധാനങ്ങളിലേയ്ക്ക് സുഗന്ധ വ്യഞ്ജന കയറ്റുമതി മേഖല മാറേണ്ടതെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്) ടെക്നിക്കൽ കമ്മിറ്റി ചെയർമാനും വേൾഡ് സ്പൈസ് ഓർഗനൈസേഷൻ ചെയർമാനുമായ രാംകുമാർ മേനോൻ പറഞ്ഞു.
ഉപഭോക്തൃ സുരക്ഷാ ആശങ്കകൾ നിയമനിർമാണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ പ്രതിനിധി ലോറ ഷുമോ പറഞ്ഞു.
യൂറോപ്യൻ സ്പൈസ് അസോസിയേഷൻ ടെക്നിക്കൽ കമ്മീഷൻ ചെയർമാൻ സ്റ്റഫാനോ ട്രംപി, വിയറ്റ്നാം സ്പൈസ് അസോസിയേഷൻ ചെയർപേഴ്സൺ ഹോങ് തി ലിയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
Source link



