സുഖകരമായ ദർശനം ഉറപ്പാക്കിത്തരും, മിതമായ നിരക്കിൽ താമസ സൗകര്യവും; ഗുരുവായൂർ പോകാം കെഎസ്‌ആർടിസിയോടൊപ്പം

കെഎസ്‌ആർടിസി ബസിൽ ഭക്തിനിർഭരമായ യാത്രകൾ ആസ്വദിക്കാൻ അവസരം. ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂർ ദർശന യാത്രകൾക്ക് തുടക്കമായെന്ന് അറിയിച്ചിരിക്കുകയാണ് കെഎസ്‌ആർടിസി. സമൂഹമാദ്ധ്യമത്തിലൂടെ കെഎസ്‌ആർടിസി ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസം – ഗുരുവായൂർ ദർശന യാത്രകൾക്ക് തുടക്കമായി…
കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബഡ്‌ജറ്റ് ടൂറിസം യാത്രകളിൽ ഗുരുവായൂർ ദർശന യാത്രകളും ആരംഭിച്ചിരിക്കുന്നു.
വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപന ചെയ്ത ബഡ്‌ജറ്റ് ടൂറിസം യാത്രകൾ ഇതിനകം തന്നെ ജനശ്രദ്ധ നേടിയവയാണ്. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബഡ്‌ജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിൽ താമസ സൗകര്യവും. യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്.
കെഎസ്ആർടിസിയോടൊപ്പം ഗുരുവായൂർ ദർശനത്തിന് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!
കെഎസ്ആർടിസിയുടെ ബഡ്‌ജറ്റ് ടൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ബുക്കിംഗിനുമായി ചുവടെ നൽകിയിട്ടുള്ള ബഡ്‌ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടൂ…
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasaragod – 9188938534
State Co-ordinator – 9188938521
Source link



