*സി.ബി.എസ്.ഇ മാനേജ്മെന്റുകളുടെ റിപ്പോർട്ട് * 74% വിദ്യാർത്ഥികളും മൊബൈലിൽ സമയം കളയുന്നു

കൊച്ചി: രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളിൽ 74% പേരും പഠനാവശ്യത്തിനല്ലാതെ പ്രതിദിനം രണ്ട് മണിക്കൂറിലേറെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിൽ 21% നാല് മണിക്കൂറിലേറെ മൊബൈൽ ഫോൺ, ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ, സമൂഹ മാദ്ധ്യമങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ട്.പഠനത്തിൽ പങ്കെടുത്ത 69% അദ്ധ്യാപകരും സ്കൂൾ അധികൃതരും വിദ്യാർത്ഥികളിൽ ഏകാഗ്രത കുറയുന്നതായി അറിയിച്ചു. കുട്ടികളിൽ അസഹിഷ്ണുത, ആശങ്ക, മാനസികസമ്മർദ്ദം, സാമൂഹിക പിന്മാറ്റം തുടങ്ങിയവ വർദ്ധിച്ചതായി 63%പേരും കായിക, സാമൂഹിക ഇടപെടലുകളിൽ കുറവ് സംഭവിച്ചതായി 66% പേരും പ്രതികരിച്ചു.റിപ്പോർട്ടും ശുപാർശകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സംസ്ഥാന മുഖ്യമന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രിമാർ, സി.ബി.എസ്.ഇ ചെയർമാൻ എന്നിവർക്കും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
Source link
