CINEMA

സി.പി.എം നിലപാട് സ്‌ത്രീകൾക്ക് അനുകൂലമെന്ന് എം.എ.ബേബി


ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് സ്‌ത്രീകൾക്ക് അനുകൂലമാണെന്നും അത് അടിച്ചേൽപ്പിക്കില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തെക്കുറിച്ച് പഠിച്ച ശേഷം വിശദമായി പ്രതികരിക്കാം. വനിതാ മതിൽ അടക്കം നടത്തിയത് വനിതകളുടെ ആവശ്യത്തിനായാണ്. പാർട്ടി നിലപാട് സർക്കാരിനും വേണമെന്ന് പറയാനാകില്ല. സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല. സുപ്രീംകോടതി തീരുമാനം നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. പണ്ഡിത സമൂഹമാണ് വിഷയം പരിശോധിക്കേണ്ടതെന്നാണ് സർക്കാർ നിലപാട്. 2008ൽ അച്യുതാനന്ദൻ സർക്കാരും ഇതേ നിലപാടാണ് കൈക്കൊണ്ടത്.


Source link

Related Articles

Back to top button