LATEST

സി.ആർ.രാമചന്ദ്രൻ പുരസ്കാരം  ഡോ. നടുവട്ടം സത്യശീലന്


കൊല്ലം: മീഡിയ അക്കാഡമി വൈസ് ചെയർമാനും ദീർഘകാലം കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ പേരിലുള്ള മാദ്ധ്യമ പുരസ്കാരത്തിന് ഡോ. നടുവട്ടം സത്യശീലൻ അർഹനായി. സി.ആർ. രാമചന്ദ്രന്റെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ, കേരള മീഡിയ അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 23ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ എന്നിവർ അറിയിച്ചു. അനുസ്മരണ സമ്മേളം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സെമിനാർ ഡോ. പി.കെ. രാജശേഖരനും ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും.


Source link

Related Articles

Back to top button