CINEMA

സിസ്റ്റേഴ്സല്ല, മമ്മി ഡിംപിളും മകൾ ട്വിങ്കിളും

ബോളിവുഡിന് എന്നും അത്ഭുതം ആണ് ഡിംപിൾ കപാഡിയയും മകൾ ട്വിങ്കിൾ ഖന്നയും . 16 വയസിന്റെ വ്യത്യാസം ആണ് അമ്മയും മകളും തമ്മിൽ എന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 15-ാം വയസിൽ ബോബി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടിയാണ് ഡിംപിൾ കപാഡിയ. എന്നാൽ ആ ചിത്രത്തിന്റെ റിലീസിന് മുൻപേ സൂപ്പർ താരം രാജേഷ് ഖന്നയുമായി വിവാഹം നടന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ അമ്മ ആയതാണ് ഡിംപിളും ട്വിങ്കിളും തമ്മിൽ ഇത്രയും കുറഞ്ഞ പ്രായവ്യത്യാസത്തിന് പിന്നിലെ കാരണം.

ഡിംപിളിന് 68 വയസും ട്വിങ്കിളിന് 52 വയസും ആണ് . ഡിംപിളിന്റേത് നിത്യഹരിത സൗന്ദര്യം ആണ്. ട്വിങ്കിളിന്റെ സ്റ്റൈലിഷ് ലുക്ക് കാണുമ്പോൾ ഇരുവരും അമ്മയും മകളും എന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിയുന്നില്ല. അഭിനയ രംഗത്ത് സജീവം ആണ് ഡിംപിൾ. ട്വിങ്കിൾ ആകട്ടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. എഴുത്തും ചലച്ചിത്ര നിർമ്മാണവും ആണ് മേഖലകൾ.


Source link

Related Articles

Back to top button