LATEST

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഭാവി ഇന്ത്യൻ സൂപ്പർ താരത്തിന്റെ അമ്മാവനും, ആദ്യശ്രമത്തിൽ ഐപിഎസ്


സമസ്തിപ്പൂർ: ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻശിയുടെ കുടുംബത്തിന് വീണ്ടും അഭിമാന നിമിഷം. വൈഭവിന്റെ അമ്മാവൻ അഭിഷേക് ചൗഹാൻ 2025ലെ യുപിഎസ് സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. ആദ്യശ്രമത്തിൽ തന്നെ 102-ാം റാങ്ക് കരസ്ഥമാക്കിയ അഭിഷേകിന് ഇന്ത്യൻ പൊലീസ് സർവീസിലേക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബീഹാർ സ്വദേശിയായ അഭിഷേക്, 2025ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിംസും മെയിൻ പരീക്ഷയും ആദ്യ തവണ തന്നെ കടന്നുകൂടിയ അഭിഷേക്, 2026ൽ നടന്ന ഇന്റർവ്യൂവിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button