LATEST
സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല

കണ്ണൂര്‍ : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പയ്യന്നൂര്‍, കല്യാശേരി ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്‍ ഇതുസംബന്ധിച്ച് രേഖാമൂലം റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയതും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link


