CINEMA

സിനിമയിൽ പുതിയ തുടക്കം, വിസ്മയക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ


മ​ക​ൾ​ ​വി​സ്മ​യ​ക്ക് ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​യു​മാ​യി​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ.​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ആ​ശം​സ.​’​ജ​ന്മ​ദി​നാ​ശം​സ​ക​ൾ,​ ​പ്രി​യ​പ്പെ​ട്ട​ ​മാ​യ​ക്കു​ട്ടി.​ ​ഈ​ ​വ​ർ​ഷം​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​പു​തി​യ​ ​തു​ട​ക്ക​മാ​ണ്.​ ​പു​തി​യ​ ​സ്വ​പ്ന​ങ്ങ​ൾ​ ​രൂ​പം​കൊ​ള്ളു​ന്നു,​ ​സി​നി​മ​യി​ലേ​ക്കു​ള്ള​ ​നി​ന്റെ​ ​യാ​ത്ര​ ​ആ​രം​ഭി​ക്കു​ന്നു.​ ​നീ​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ആ​ ​ആ​വേ​ശ​ത്തി​ലും​ ​ധൈ​ര്യ​ത്തി​ലും​ ​എ​നി​ക്ക് ​വ​ള​രെ​ ​അ​ഭി​മാ​ന​മു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​ലോ​കം​ ​നി​ങ്ങ​ളു​ടെ​ ​ക​ഴി​വു​ക​ൾ​ ​തി​രി​ച്ച​റി​യു​ന്ന​ ​വ​ർ​ഷ​മാ​ക​ട്ടെ.​ ​സ്നേ​ഹം,​അ​ച്ചാ”​ ​എ​ന്ന് ​മോ​ഹ​ൻ​ലാ​ൽ​ ​കു​റി​ച്ചു.​
​ജൂ​ഡ് ​ആ​ന്ത​ണി​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തു​ട​ക്കം​ ​എ​ന്ന​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​ണ് ​വി​സ്മ​യ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​തു​ട​ക്ക​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ ​ ​അതിഥി വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ഒ​ന്നു​മി​ല്ലെ​ന്നും​ ​ഒ​രു​ ​കു​ഞ്ഞ് ​സി​നി​മ​യാ​ണ് ​തു​ട​ക്ക​മെ​ന്നും​ ​ ​ ​ജൂ​ഡ് ​ആ​ന്ത​ണി​ ​ജോ​സ​ഫ് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​
ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രി​ന്റെ​ ​മ​ക​ൻ​ ​ആ​ശി​ഷ് ​ആ​ന്റ​ണി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ 37​-ാം​ ​ചി​ത്ര​മാ​ണ് ​ഇ​ത്.​ 2018​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​ജൂ​ഡ് ​ആ​ന്ത​ണി​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.


Source link

Back to top button