LATEST

ഈ ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഉത്തരവിട്ട് ജില്ലാ കളക്ടർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പോടനുബന്ധിച്ച് തിരുവനന്തപുരം പോളിംഗ് സ്‌റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ (08/12/2025) അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകരം ജില്ലാ കളക്ടർ അനുകുമാരിയണ് അവധിക്ക് ഉത്തരവിട്ടത്. വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാനഗറിലെ എല്ലാ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13ന് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ മറ്റന്നാളും ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Source link

Related Articles

Leave a Reply

Back to top button