‘സിഎം കേരളത്തിന്റെ മാനം കാത്തു’; രേവന്ത് റെഡിക്ക് മറുപടി നൽകിയ മുഖ്യമന്ത്രിയെ പിന്തുണച്ച് മാലാ പാർവതി

തിരുവനന്തപുരം: ‘നീ പോടാ മോനേ’ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടി മാലാ പാർവതി. തെലങ്കാന മുഖ്യമന്ത്രി,കേരള മുഖ്യമന്ത്രിയ്ക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനെ’ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടിയെന്നും സിഎം കേരളത്തിൻ്റെ മാനം കാത്തെന്നും മാലപാർവതി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനേ വിജയാ’ എന്ന പരാമർശത്തിന് അതേ നാണയത്തിലായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്. ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകളും രീതികളുമുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടൽ അതിനനുസൃതമാണോ എന്ന് സ്വയം ചിന്തിക്കട്ടെ എന്നും രേവന്തിനു മറുപടിയായി പിണറായി പറഞ്ഞു.
Source link


