CINEMA

‘സാർ നിങ്ങൾ തീവ്രവാദിയാണോ പൊലീസ് ആണോ?’; പേട്രിയറ്റ് ട്രെയിലർ പുറത്ത്


മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വമ്പൻ ആക്ഷൻ രംഗങ്ങൾ ട്രെയിലറിലുണ്ട്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രെയിലർ. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന. മൂന്ന്​ ​മി​നി​ട്ട് 32​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ.​ ​മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. ഇന്ന് വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലുമാണ് ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നിർവഹിച്ചത്.


Source link

Back to top button