test del 4 copy of del 3
‘സാർ.. എനിക്ക് ഈ മോതിരം നഷ്ടപ്പെട്ടാൽ ശ്വാസം നഷ്ടപ്പെട്ടതുപോലെയാണ്…’: പ്രണയമോതിരം ഹൃദയനൊമ്പരമായി; അവർ ഓടിയെത്തി വീണ്ടെടുത്തു

പത്തനാപുരം ∙ പ്രണയമോതിരം ഹൃദയനൊമ്പരമായി… നഷ്ടവേദനയുടെ ആഴമറിയും മുൻപേ അവർ ഓടിയെത്തി കണ്ടെത്തി നൽകി. അഗ്നിരക്ഷാ സേനയുടെ കൊല്ലം സ്കൂബാ ടീമിനു ഹൃദയം കൊണ്ട് ആശംസ നേർന്ന് പട്ടാഴി ആറാട്ടുപുഴ ഇളംഗമംഗലം മേലേടത്ത് വീട്ടിൽ രഞ്ജിത് സി.നായർ. മോതിരം പോയതിനു സ്കൂബാ ടീം എന്ത് ചെയ്യാനാണെന്നും, അത് വീണ്ടെടുക്കാൻ അനുവാദം ലഭിക്കില്ലെന്നുമൊക്കെ പറഞ്ഞുനോക്കിയെങ്കിലും വീണ്ടും അഭ്യർഥന തുടർന്നു. ‘എനിക്ക് ഈ മോതിരം നഷ്ടപ്പെട്ടാൽ ശ്വാസം നഷ്ടപ്പെട്ടതുപോലെയാണ്…’, എന്നു കൂടി കേട്ടതോടെ ഫയർ ആൻഡ് റസ്ക്യു ഓഫിസറായ വി.വിജേഷ് മറ്റൊന്നും ആലോചിച്ചില്ല.
Source link


